
നിങ്ങളുടെ വാട്സ്ആപ് ഹാക്ക് ചെയ്യുമോയെന്നുള്ള പേടിയുണ്ടോ നിങ്ങൾക്ക്? എങ്കിൽ വിശദമായി അറിയാം
ലോകമെമ്പാടുമുള്ള ഒട്ടുമിക്ക ആളുകളും ഉസ് ചെയ്യുന്ന വാട്സ്ആപ് സുരക്ഷയും സ്വകാര്യതയും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അപൂർവമായെങ്കിലും വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടേക്കാം. ഇന്ന് നിരവധി വ്യത്യസ്തങ്ങളായ രീതിയാണ് തട്ടിപ്പ് സംഘങ്ങൾ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളിലൂടെയും എസ്.എം.എസ് ലിങ്കുകൾ വഴിയുമെല്ലാം തട്ടിപ്പ് നടക്കുന്നു. അപരിചിതരുടെ പ്രൊഫൈലുകളിൽ നിന്നും, നമ്പറുകളിൽ നിന്നും ലഭിക്കുന്ന മെസ്സേജുകളോട് പ്രതികരിക്കാതിരിക്കുകയാണ് ഉത്തമം. സംശയകരമായ നമ്പറുകളിൽനിന്ന് ജോലി ഓഫർ ചെയ്തും പണം ആവശ്യപ്പെട്ടും മെസേജുകൾ വന്നേക്കാം. ആ മെസേജുകളിൽ വരുന്ന ലിങ്കുകളിൽ കയറുകയോ ആ നമ്പറുകളിലേക്ക് തിരികെ വിളിക്കുകയോ ചെയ്താൽ നമ്മളും കെണിയിൽ അകപ്പെട്ടേക്കാം.
ഏതെങ്കിലും തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം. കൂടാതെ, നിങ്ങളുടെ വാട്സ്ആപ് ഹാക്ക് ചെയ്യപ്പെട്ടു എന്നുതോന്നിയാൽ ഉടൻ അക്കൗണ്ട് ലോക്ക് ചെയ്യണം. വാട്സ്ആപ് സെറ്റിങ്സിലെ ലോക്ക് ഓപ്ഷൻ ഓണാക്കണം. സിം മാറ്റി പുതിയ സിംകാർഡ് എടുക്കുന്നതും നല്ലതാണ്. മറ്റ് അക്കൗണ്ടുകളുടെ പാസ് വേഡുകൾ ഉടൻ മാറ്റണം. വാട്സ്ആപ്പിൽ ഡബ്ൾ വെരിഫിക്കേഷൻ ഓണാക്കിയാൽ വാട്സ്ആപ് അക്കൗണ്ട് സുരക്ഷിതമാക്കാം.
Comments (0)