
ഹോട്ടലുകളിൽ റൂം എടുക്കുമ്പോൾ ക്യാമറ ഉണ്ടോയെന്ന ഭയമുണ്ടോ? എങ്കിൽ ഇനി ആ പേടി വേണ്ട; ഈ ട്രിക്കുകൾ ചെയ്ത് നോക്കൂ
യാത്രകളും മറ്റും ചെയ്യുമ്പോൾ ഹോട്ടലുകളിലും മറ്റും നമ്മുക്ക് റൂം എടുക്കേണ്ടതായി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ റൂമുകളിൽ ഒളി ക്യാമറ ഉണ്ടോയെന്ന പേടി പലർക്കും ഉണ്ടാകാം. അത്തരം സാഹചര്യങ്ങളിൽ ഈ ട്രിക്കുകളിലൂടെ ക്യാമറ ഇല്ലായെന്ന് നമ്മുക്ക് ഉറപ്പാക്കാം. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ഒരു പരിധിവരെ ഭീഷണി ഒഴിവാക്കാന്‍ നമ്മളെ സഹായിക്കും. ഈ കാര്യങ്ങൾ അറിയാത്തവർക്കായി ചില പ്രാഥമിക വിവരങ്ങൾ.
ഒരു മുറിയിലേക്കു കയറിയാല്‍ ഇത്തരം ക്യമറകള്‍ ഇരിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പ്രാഥമിക പരിശോധന നടത്താൻ ആര്‍ക്കും സാധിക്കും. കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുക എന്നതാണ് ഏറ്റവും പ്രായോഗികമായ കാര്യം. ക്ലോക്കുകള്‍, ലൈറ്റുകള്‍, യുഎസ്ബി ചാര്‍ജറുകള്‍, സ്മോക്ക് ഡിറ്റെക്ടറുകള്‍, അലങ്കാര വസ്തുക്കള്‍ ഇവയൊക്കെ ആണെന്ന് ആദ്യ നോട്ടത്തില്‍ തോന്നത്തക്ക വിധത്തില്‍ ആയിരിക്കാം ക്യാമറകള്‍ ഒളിപ്പിച്ചിട്ടുണ്ടാകുക. ഇരുവശത്തുനിന്നുമുള്ള (two-way) കണ്ണാടികള്‍ ആണ് മറ്റൊരു ഭീഷണി. മുറിക്കുള്ളില്‍ കണ്ണാടി ഉണ്ടെങ്കില്‍ അതില്‍ വിരല്‍ വയ്ക്കുക. വിരലും അതിന്റെ പ്രതിഫലനവും തമ്മില്‍ അകലം ഇല്ലെങ്കില്‍ അത് ഇരുവശക്കണ്ണാടി ആയേക്കാം. അങ്ങനെ തോന്നിയാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുക. കൂടാതെ സ്ഥിരമായി ഹോട്ടൽ മുറികളിൽ മാറിമാറി താമസിക്കുന്നവര്‍ ഒരു ഹിഡണ്‍ ക്യാമറാ ഡിറ്റെക്ടര്‍ വാങ്ങുന്നത് ഒരുപരിധിവരെ പ്രയോജനപ്പെട്ടേക്കാം.
Comments (0)