Posted By christy Posted On

ലോകമാകെ ആശങ്ക; എഐ ഉപയോഗിച്ച് ആയുധങ്ങൾ വികസിപ്പിക്കുമോ? ചട്ടം തിരുത്തി ഗൂഗിള്‍

ലോകമെമ്പാടും ആശങ്ക പരത്തി എഐ ഉപയോഗിച്ച് ആയുധങ്ങൾ വികസിപ്പിക്കില്ലെന്ന നയം തിരുത്തി ഗൂഗിൾ. നിരീക്ഷണ സംവിധാനങ്ങൾക്കായോ മറ്റോ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗിച്ച് ആയുധങ്ങൾ വികസിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് മാറ്റം. ഐ എന്തിനൊക്കെ ഉപയോഗിക്കില്ല എന്ന് വിശദീകരിച്ചിരുന്ന നാലിന പട്ടിക ഗൂഗിളിന്‍റെ എഐ നയത്തിൽ നിന്ന് അപ്പാടെ വെട്ടിമാറ്റുകയായിരുന്നു. ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റിന്‍റെ എഐ നൈതികത നയത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നീക്കം ചെയ്തുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ദോഷം ചെയ്യുന്ന സാങ്കേതികവിദ്യ വികസിപ്പിക്കില്ല, ആയുധങ്ങളോ ജനങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കാവുന്ന മറ്റ് സാങ്കേതിക സംവിധാനങ്ങളോ വികസിപ്പിക്കില്ല, അന്താരാഷ്ട്ര ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിൽ നിരീക്ഷണത്തിനായി എഐ ഉപയോഗിക്കില്ല, മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇടയാകുന്ന തരത്തിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കില്ല എന്നീ ചട്ടങ്ങളാണ്എഐ നയത്തിൽ നിന്ന് ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് നീക്കം ചെയ്തത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *